Post Category
അസിസ്റ്റൻ്റ് പ്രൊഫസർ ഒഴിവ്
കേപ്പിന്‍റെ നിയന്ത്രണത്തിലുള്ള പുന്നപ്ര കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റില്‍ മാത്തമറ്റിക്‌സ് വിഷയത്തിൽ അസിസ്റ്റൻ്റ് പ്രൊഫസർമാരുടെ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി മാത്തമറ്റിക്‌സും നെറ്റും (നെറ്റ് ഉള്ളവരുടെ അഭാവത്തിൽ എം.എസ്.സി ഉദ്യോഗാർഥികളെ പരിഗണിക്കും). ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 18 ന് രാവിലെ 10 മണിക്ക് കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0477 2267311, 9846597311.
(പിആര്‍/എഎല്‍പി/1966)
date
- Log in to post comments