Post Category
അങ്കണവാടികളിൽ പാൽ, മുട്ട വിതരണത്തിന് ടെൻഡർ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴില്‍ കഞ്ഞിക്കുഴി ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ സെക്ടര് ഒന്ന്, രണ്ട്, കടക്കരപ്പള്ളി പഞ്ചായത്ത്, ചേര്‍ത്തല മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ അങ്കണവാടികളിലേക്ക് ആവശ്യമായ പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് പ്രാദേശിക ക്ഷീര സൊസൈറ്റികള്‍, മില്‍മ, ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ സംരംഭകര്‍, കെപ്കോ, മറ്റ് പ്രാദേശിക മുട്ട വിതരണക്കാര്‍ എന്നിവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 21 ഉച്ചക്ക് രണ്ട് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0478 2810043.
(പിആര്‍/എഎല്‍പി/1971)
date
- Log in to post comments