Skip to main content

ആലപ്പി ആർട്ട് അക്കാദമി വിദ്യാർഥികളുടെ ചിത്ര പ്രദർശനം സമാപിച്ചു

 

ജില്ലാ പഞ്ചായത്ത് ആലപ്പി ആർട്ട് അക്കാദമി സംഘടിപ്പിച്ച വിദ്യാർഥികളുടെ ചിത്ര പ്രദർശനം സമാപിച്ചു. വിവിധ വ്യക്തികൾക്കും സംഘടനകൾക്കും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജേശ്വരി ചിത്രങ്ങൾ കൈമാറി. 

 

അക്കാദമിയുടെ നേതൃത്വത്തിൽ

ജൂൺ 28 മുതൽ ആലപ്പുഴ ലളിതകലാ അക്കാദമിയുടെ ഗാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചത്.

ജില്ലാപഞ്ചായത്ത് ആര്യാട് ഡിവിഷനിൽ ജില്ലാപഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസിൻ്റെ നേതൃത്വത്തിൽ  വിദ്യാർഥികളുടെ കലാവാസന പ്രോത്സാഹിപ്പിക്കാനും മികച്ച അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആലപ്പി ആർട്ട് അക്കാദമി ആരംഭിച്ചത്.

 

അക്കാദമിയുടെ നേതൃത്വത്തിൽ ഏപ്രിൽ മുതൽ കലവൂർ സ്കൂൾ കേന്ദ്രീകരിച്ച് ആരംഭിച്ച പരിശീലന പരിപാടിയിൽ 150 ഓളം വിദ്യാർഥികൾ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്.

 

ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ്, പ്രശസ്ത ചിത്രകാരൻമാരായ അയിൽ ഖലീൽ,ഹുസൈൻ മാഷ്, ഉദയകുമാർ, മാധ്യമ പ്രവർത്തക ശരണ്യസ്നേഹജൻ, ലക്കി,കെ.ജി. ബിജു, മനോജ് പണിക്കർ,

സുമയ്യാബീവി ടീച്ചർ ,എസ് സുബിൻ  എന്നിവർ പങ്കെടുത്തു.

date