Post Category
*ഏകദിന ശില്പശാല നടത്തി*
കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർക്കും മുനിസിപ്പൽ ചെയർമാൻമാർക്കും അസിസ്റ്റൻറ് സെക്രട്ടറിമാർക്കുമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഏതെങ്കിലും ഒരു വർഷം 20 ദിവസമെങ്കിലും തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്ത 18നും 55 നും ഇടയിൽ പ്രായമുള്ള തൊഴിലാളികൾക്ക് തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിയിൽ അംഗമാകാവുന്നതാണ്. ക്ഷേമനിധി ബോർഡ് ചെയർമാൻ എസ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലാസർ, ക്ഷേമനിധി ബോർഡ് അംഗം എ എൻ പ്രഭാകരൻ, മാനന്തവാടി മുൻസിപ്പൽ ചെയർപേഴ്സൺ സി കെ രത്നവല്ലി, ജോയിൻറ് പ്രോഗ്രാം കോർഡിനേറ്റർ പി സി മജീദ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഷിജി പി പി, അജ്മൽ പി കെ എന്നിവർ സംസാരിച്ചു.
date
- Log in to post comments