Skip to main content

*ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു*

പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2.5  ലക്ഷം രൂപയിൽ കവിയരുത്. താത്പര്യമുള്ളവർ www.egrantz.kerala.gov.in പോർട്ടൽ മുഖേന അപേക്ഷ ഓൺലൈൻ ആയി ജൂലൈ 31 നകം നൽകണം. കൂടുതൽ വിവരങ്ങൾ www.bcdd.kerala.gov.in,  www.egrantz.kerala.gov.in ലഭ്യമാണ്. ഫോൺ:  0495 2377786.

date