Skip to main content

കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിന് മാതാപിതാക്കളുടെ പരിഗണന അനിവാര്യം: വനിതാ കമ്മീഷൻ അംഗം വി ആർ മഹിളാമണി

ജില്ലാതല അദാലത്തിൽ 31 പരാതികൾ തീർപ്പാക്കി

മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ പലപ്പോഴും കുട്ടികളെ ബാധിക്കുന്നതായും കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിന് മാതാപിതാക്കളുടെ പരിഗണന അനിവാര്യമാണെന്നും വനിതാ കമ്മീഷൻ അംഗം വി ആർ മഹിളാമണി പറഞ്ഞു. ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന സംസ്ഥാന വനിതാ കമ്മിഷൻ ജില്ലാതല സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു കമ്മീഷൻ അംഗം. കുട്ടികളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്കൂളുകളിൽ കൗൺസിലിംഗ് നൽകണം. കുടുംബങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പഞ്ചായത്ത് തലത്തിൽ ജാഗ്രതാ സമിതിയുടെ കൃത്യമായ ഇടപെടൽ വേണമെന്നും കമ്മീഷൻ അംഗം വി ആർ മഹിളാമണി വ്യക്തമാക്കി. 

ആകെ ലഭിച്ച 75 പരാതികളിൽ 31 എണ്ണം തീർപ്പാക്കി. എട്ട് പരാതികളിൽ പൊലീസ് റിപ്പോർട്ട് തേടി. രണ്ട് പരാതികൾ ജാഗ്രതാ സമിതി റിപ്പോർട്ടിനായി അയച്ചു. 34 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും.

ജില്ലാതല സിറ്റിങ്ങിൽ അഡ്വ. മിനീസ ജബ്ബാർ, അഡ്വ. രേഷ്മ ദിലീപ്, വനിത ശിശു വികസന വകുപ്പ് ജെൻഡർ സ്പെഷ്യലിസ്റ്റുകളായ അശ്വതി വിശ്വനാഥ്, ആതിര ഗോപി തുടങ്ങിയവർ പങ്കെടുത്തു.

(പി.ആര്‍/എ.എല്‍.പി/1990)

date