Skip to main content

ലഹരിവിരുദ്ധ വിമോചന നാടകം ജൂലൈ 11 ന്

ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ വിമോചന നാടകം കലഞ്ഞൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂലൈ 11 ന് ഉച്ചയ്ക്ക് 12 ന് അരങ്ങേറും. കേരള ജനമൈത്രി പോലിസ് തിയേറ്റര്‍ ഗ്രൂപ്പാണ് 'പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ' എന്ന നാടകം അവതരിപ്പിക്കുന്നത്. കോന്നി ഡിവൈഎസ്പി ജി. അജയ്‌നാഥ് ഉദ്ഘാടനം ചെയ്യും. പി.റ്റി.എ. പ്രസിഡന്റ് എസ്. രാജേഷ് അധ്യക്ഷനാകും. സബ് ഇന്‍സ്പക്ടര്‍ മുഹമ്മദ് ഷാ നാടകം വിശദീകരിക്കും.  പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി കെ നസീര്‍, കൂടല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി എല്‍ സുധീര്‍, പഞ്ചായത്ത് അംഗം രമാ സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

date