അർത്തുങ്കൽ വില്ലേജ് പരിധിയിൽ ഡിജിറ്റൽ റീസർവെ പൂർത്തിയായി: ആക്ഷേപങ്ങൾ 14 മുതൽ സമർപ്പിക്കാം
ചേര്‍ത്തല താലൂക്കിലെ അര്‍ത്തുങ്കല്‍ വില്ലേജ് പരിധി പ്രദേശങ്ങളിലെ ഡിജിറ്റല്‍ റീസര്‍വെ കേരള സര്‍വെയും അതിരടയാളവും ആക്ട് 9(1) പ്രകാരം പൂര്‍ത്തിയായി. ഇപ്രകാരം തയ്യാറാക്കിയ സര്‍വെ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാല ഹാളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥര്‍ക്ക് http//entebhoomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകള്‍ പരിശോധിക്കാം. കൂടാതെ ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാലയില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ റിക്കാര്‍ഡുകള്‍ പരിശോധിക്കാം. പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സര്‍വെ റിക്കാര്‍ഡുകളിന്മേല്‍ ആക്ഷേപമുള്ള പക്ഷം ജൂലൈ 14 മുതൽ 30 ദിവസങ്ങള്‍ക്കകം ചെങ്ങന്നൂര്‍ റീസര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് ഫോറം 160 ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കണം. നിശ്ചിത ദിവസങ്ങള്‍ക്കകം അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരു വിവരം, അതിരുകള്‍, വിസ്തീര്‍ണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സര്‍വെ അതിരടയാള നിയമം വകുപ്പ് 13 അനുസരിച്ചുള്ള അന്തിമ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കുന്നതാണ് എന്ന് ഡെപ്യൂട്ടി ഡയറക്ടർ ( സർവെ) അറിയിച്ചു.
സര്‍വെ സമയത്ത് തര്‍ക്കം ഉന്നയിച്ച് സര്‍വെ അതിരടയാള നിയമം വകുപ്പ് (10) ഉപവകുപ്പ് 2 പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമകള്‍ക്ക് ഈ അറിയിപ്പ് ബാധകമല്ല.
(പിആര്‍/എഎല്‍പി/1997)
- Log in to post comments