Post Category
*നാല് വർഷ ബിരുദ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു*
മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്പ്ളൈഡ് സയൻസിലെ നവാഗതരായ നാല് വർഷ ബിരുദ വിദ്യാർത്ഥികളെ വിപുലമായ പരിപാടിയോട് കൂടെ സ്വാഗതം ചെയ്തു. കോളജ് പ്രിൻസിപ്പാൾ ഷീബ ജോസഫ് അധ്യക്ഷത വഹിച്ച പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എ വിജയൻ, എടവക ഗ്രാമപഞ്ചായത്ത് മെമ്പർ ലിസി ജോൺ എന്നിവർ സംസാരിച്ചു.
date
- Log in to post comments