Post Category
കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനം
'തെളിനീര്‍'കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ നിര്‍വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം നീതു ചാര്‍ളി അധ്യക്ഷയായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് 2024-25 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി 21 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി. ഉയര്‍ന്ന പ്രദേശങ്ങളായ മുകളുവിള, മാവുംപാറ എന്നിവിടങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും.
ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്ന രാജന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം പി ജോസ്, അംഗങ്ങളായ ആതിരാ മഹേഷ്, എം വി സുധാകരന്‍, അഡ്വ.തോമസ് ജോസ് അയ്യനേത്ത്, കൈപ്പട്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് പ്രസാദ് മാത്യു എന്നിവര്‍ പങ്കെടുത്തു
date
- Log in to post comments