Post Category
വെറ്ററിനറി സര്‍ജന്‍: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 16 ന്
മൃഗസംരക്ഷണ വകുപ്പില്‍ ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേയ്ക്ക് രാത്രികാല അടിയന്തിര മൃഗചികിത്സ സേവനത്തിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ താൽകാലിക നിയമനം.
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ജൂലൈ 16 ന് രാവിലെ 11 മണി മുതല്‍ 12 മണി വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ (ജില്ലാകോടതി പാലത്തിന് സമീപം) നടക്കും.
വെറ്ററിനറി സയന്‍സിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് അവശ്യ യോഗ്യത. വെറ്ററിനറി ഒബ്‌സ്ട്രറ്റിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയില്‍ ബിരുദാനന്തര ബിരുദം എന്നിവ അഭിലഷണീയ യോഗ്യതയാണ്. ഫോണ്‍: 0477-2252431
date
- Log in to post comments