Skip to main content

അങ്കണവാടികളില്‍ പാല്‍ വിതരണത്തിന് ദര്‍ഘാസ് ക്ഷണിച്ചു

വെളിയനാട് ഐ സി ഡി എസിലെ പുളിങ്കുന്ന് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 27 അങ്കണവാടികളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം പാല്‍ വിതരണം ചെയ്യുന്നതിന് കുടുംബശ്രീ ഉള്‍പ്പെടെ അംഗീകൃത ഏജന്‍സികളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. 2026 മാര്‍ച്ച് 31വരെയാണ് ടെന്‍ഡര്‍ കാലാവധി. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് മൂന്ന് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് കിടങ്ങറയിലുള്ള കാക്കന്നൂര്‍ സിറ്റി ബില്‍ഡിങ്ങിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വെളിയനാട് ഐസിഡിഎസ് പ്രൊജക്ട് ഓഫീസുമായോ 0477 2754748 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.

(പിആര്‍/എഎല്‍പി/2094)

date