Skip to main content

*സ്വച്ഛ് സര്‍വേക്ഷണില്‍ നഗരസഭയ്ക്ക് നേട്ടം*

സുസ്ഥിര ശുചിത്വം മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്ന സ്വച്ഛ് സര്‍വേക്ഷണ്‍ ക്യാമ്പെയിനില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയ്ക്ക് നേട്ടം.  അഖിലേന്ത്യാ തലത്തില്‍ 379-ാം സ്ഥാനവും സംസ്ഥാനതലത്തില്‍ 22-ാം സ്ഥാനവും കരസ്ഥമാക്കിയാണ്  ബത്തേരി നഗരസഭ നേട്ടം കൈവരിച്ചത്. സ്മാള്‍ സിറ്റി കാറ്റഗറിയില്‍ സംസ്ഥാനത്തെ 54 നഗരസഭയില്‍ നിന്നും 16- ാം സ്ഥാനത്തേക്കും എത്തിയിട്ടുണ്ട്. നഗരപരിധിയിലെ മാലിന്യ കൂനകള്‍   പൂര്‍ണമായും ഇല്ലാതാക്കാന്‍ നഗരസഭ കൃത്യമായ പദ്ധതികളാണ് ആവിഷ്‌കരിച്ചത്. ക്ലീനിങ്  ക്യാമ്പയിനുകള്‍ മനുഷ്യചങ്ങല, ജാഗ്രതാ റാലികള്‍, ഫ്ളാഷ് മോബുകള്‍ സംഘടിപ്പിച്ച് പൊതുബോധവത്കരണം,  മാലിന്യസംസ്‌കരണത്തില്‍ അവബോധം സൃഷ്ടിച്ച് ശാസ്ത്രീയ  മാര്‍ഗ്ഗങ്ങള്‍ പ്രചരിപ്പിക്കാന്‍ വാഹന റാലികള്‍, ചിത്രരചനാ മത്സരങ്ങള്‍, ഹരിത കര്‍മസേനാംഗങ്ങള്‍, ശുചിത്വ തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍, തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍, നഗരപരിധിയില്‍ഐ ഇ സി ബോര്‍ഡുകള്‍, മതിലുകളില്‍ ശുചിത്വ സന്ദേശങ്ങള്‍,  ചുമര്‍ചിത്രങ്ങള്‍, പുനരുപയോഗ സംസ്‌ക്കാരത്തിന് മാതൃകയായ റെഡ്യൂസ് -റീയൂസ് -റീ സൈക്കിള്‍ സെന്റര്‍,പൊതു ശൗചാലയങ്ങളിലേക്ക്  ദിശാ ബോര്‍ഡ് സ്ഥാപിക്കല്‍, ഫീഡ്ബാക്ക് സംവിധാനം, ജലാശയങ്ങള്‍ വൃത്തിയാക്കല്‍, മാലിന്യം വലിച്ചെറിയുന്നതിന് പിഴ,  ഓവുചാലുകളിലും  വെള്ളച്ചാലുകളിലും ആവശ്യമായ ട്രാഷ് അറസ്റ്ററുകള്‍ സ്ഥാപിച്ച് ഒഴുക്ക് തടയാന്‍ സഹായകമായി. മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തികള്‍ നടപ്പാക്കിയാണ് നഗരസഭ സ്വച്ഛ് സര്‍വേക്ഷന്‍ റാങ്കിങ്ങില്‍ എത്തിയത്.

date