Skip to main content

വി എസിന് യാത്രാമൊഴി: നാളെ  കെ എസ് ആർ ടി സി ദീർഘദൂര സർവീസുകൾ  നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ സംസ്കാരം നടക്കുന്നതിൻ്റെ ഭാഗമായി ആലപ്പുഴ നഗരത്തിൽ നാളെ (23) ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

 

ഇതിൻ്റെ ഭാഗമായി ചേർത്തല ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ  കൊമ്മാടി ബൈപ്പാസ് കയറി കളർകോട്  വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകേണ്ടതും, അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ കളർകോട് ബൈപ്പാസ് കയറി ചേർത്തല ഭാഗത്തേക്ക് പോകേണ്ടതാണെന്നും കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.

date