Skip to main content

റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍ നിര്‍മാണ ഉദ്ഘാടനം ജൂലൈ 25 ന്

തിരുവല്ല പുളിക്കീഴില്‍ സ്ഥാപിക്കുന്ന ബ്ലോക്ക്തല റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിന്റെ നിര്‍മാണ ഉദ്ഘാടനം ജൂലൈ 25  ഉച്ചയ്ക്ക് 12 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും.
മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ഹരിത കര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന അജൈവ മാലിന്യം തരംതിരിച്ച് ബെയ്ലിംഗ് നടത്തി ക്ലീന്‍ കേരള കമ്പനിക്ക് നല്‍കുന്നതിനാണ് ബ്ലോക്ക് തലത്തില്‍ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കുന്നത്.

 

date