Post Category
സിഗരറ്റ് പാക്കറ്റുകൾ പരസ്യമായി ലേലം ചെയ്യും
ആലപ്പുഴ ജില്ലാ സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് കേന്ദ്ര/സംസ്ഥാന ചരക്കു സേവന നികുതി നിയമ പ്രകാരം കണ്ടു കെട്ടിയിട്ടുള്ളതും സിവിൽസ്റ്റേഷൻ വളപ്പിൽ കണ്ടെടുത്ത വാഹനത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഏകദേശം 6740 എണ്ണം വരുന്ന സിഗരറ്റ് പാക്കറ്റുകൾ പരസ്യമായി ലേലം ചെയ്യും.ആഗസ്റ്റ് രണ്ടിന് രാവിലെ 11.30 ന് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻറെ കാര്യാലയത്തിൽ (രണ്ടാം നില,സിവിൽസ്റ്റേഷൻ) പരസ്യമായി ലേലം ചെയ്താണ് വിൽപ്പന നടത്തുക. ഫോൺ:9447794474.
(പിആര്‍/എഎല്‍പി/2129)
date
- Log in to post comments