Post Category
വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ് സെന്റര്‍ ഏഴാമത് ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. റ്റി അക്ഷത് റാങ്കിനും വി എസ് വിഷ്ണു രണ്ടാം റാങ്കിനും അര്‍ഹരായി. അക്ഷത് കാസര്‍ഗോഡ് കൊടക്കാട് ഇല്ലം തലക്കുളത്തില്‍ റ്റി ശ്രീനാരായണന്റേയും, കെ.എ ശാലിനിയുടേയും മകനാണ്. വിഷ്ണു തിരുവനന്തപുരം നല്ലിടയന്‍ ദേവാലയം റോഡ് തൃക്കണ്ണാപുരം റ്റി.സി 18/1284 കുന്നപുഴയില്‍ ബി.കെ. വിധുവിന്റെയും എസ് ആര്‍ ഷീജ റാണിയുടേയും മകനാണ്. പരീക്ഷാഫലം www.keralamediaacademy.org ല്‍ വെബ്സൈറ്റില്‍ ലഭിക്കും.
date
- Log in to post comments