സ്‌കോള്‍ കേരള : അപേക്ഷ ക്ഷണിച്ചു
സ്‌കോള്‍ കേരള മുഖേനെയുള്ള ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളില്‍ 2025-27 ബാച്ചിലേക്ക് ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ് രജിസ്ട്രേഷന്‍, സ്പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് III) എന്നീ വിഭാഗങ്ങളിലേക്ക് ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയില്‍ ഉപരിപഠനയോഗ്യതയോ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ കോഴ്‌സില്‍ ഉപരിപഠന യോഗ്യതയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല.
ജൂലൈ 25 മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. പിഴ കൂടാതെ ഓഗസ്റ്റ് 16 വരെയും 60 രൂപ പിഴയോടെ ഓഗസ്റ്റ് 21 വരെയും www.scolekerala.org വെബ്‌സൈറ്റിലൂടെ ഓാണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫീസ് വിവരങ്ങള്‍ക്കും രജിസ്ട്രേഷനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും പ്രോസ്പെക്ടസിനും സ്‌കോള്‍ കേരള വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം നിര്‍ദിഷ്ട രേഖ സഹിതമുള്ള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങളില്‍ നേരിട്ടോ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ അയക്കണം. ജില്ലാ കേന്ദ്രങ്ങളുടെ മേല്‍വിലാസം സ്‌കോള്‍ കേരള വെബ്‌സൈറ്റില്‍ ലഭിക്കും. സംസ്ഥാന ഓഫീസില്‍ അപേക്ഷ സ്വീകരിക്കില്ല. ഫോണ്‍: 0471-2342950, 2342271, 2342369.
- Log in to post comments