Post Category
ത്രിവല്‍സര ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ 2025-26 അധ്യയനവര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ ഒന്നാം സെമസ്റ്ററില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം ജൂലൈ 31 ന് നടക്കും. രജിസ്ട്രേഷന്‍ അന്നേ ദിവസം രാവിലെ 9.00 മുതല്‍ 11.30 വരെ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. നിലവിലെ റാങ്ക് പട്ടികയിലുള്ളവരുടെ അഭാവത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പുതിയതായി അപേക്ഷിക്കാം. ലഭ്യമായ ഒഴിവുകള്‍ വെബ്‌സൈറ്റിലെ വേക്കന്‍സി പൊസിഷന്‍ ലിങ്ക് വഴി അറിയാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിന് എത്തണം. വിവരങ്ങള്‍ക്ക് www.polyadmission.org.
date
- Log in to post comments