Post Category
വായന മാസാചരണം സമാപന സമ്മേളനം
പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ നടത്തിയ ദേശീയ വായനാദിന- മാസാചരണത്തിന്റെ സമാപന സമ്മേളനവും ശാസ്ത്ര ബോധവല്‍കരണ ക്ലാസും തിരുമൂലപുരം എസ്.എന്‍.വി.എസ്.എച്ച് സ്‌കൂളില്‍ സംഘടിപ്പിച്ചു. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല ചെയര്‍മാന്‍ ഡോ. എബ്രഹാം മുളമൂട്ടില്‍ ഉദ്ഘാടനം നടത്തി. പി.ടി.എ പ്രസിഡന്റ് സതീഷ് കല്ലുപറമ്പില്‍ അധ്യക്ഷനായി. ക്വിസ്-ചിത്രരചന മത്സര വിജയികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി കെ നസീര്‍, സ്‌കൂള്‍ മാനേജര്‍ പി ടി പ്രസാദ്, സ്റ്റാഫ് സെക്രട്ടറി പി എം ദീപ്തി , പ്രധാനാധ്യാപിക സന്ധ്യ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments