Skip to main content

നെഹ്‌റു ട്രോഫി :ക്വട്ടേഷനുകളും താൽപര്യപത്രവും ആഗസ്റ്റ് 1 വരെ നൽകാം

71-ാ മത് നെഹ്‌റു ട്രോഫി മത്സര വളളംകളി്ക്ക് മുന്നോടിയായി

വിവിധ പ്രവൃത്തികൾക്കുള്ള ക്വട്ടേഷനുകളും

താൽപര്യപത്രവും ആഗസ്റ്റ് ഒന്ന് ഉച്ചക്ക് 2.30 വരെ സമർപ്പിക്കാം. പന്തൽ പവലിയൻ, ഗ്യാലറി, ബാരിക്കേഡ്, ഫെൻസിംഗ് തുടങ്ങിയ വിവിധ നിർമ്മാണ പ്രവർത്തികൾക്കാണ് ക്വട്ടേഷനുകൾ ക്ഷണിച്ചത്.

 

ക്വട്ടേഷൻ ഷെഡ്യൂൾ ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 12.30 വരെ വിതരണം ചെയ്യും. അന്നേദിവസം നാല് മണിക്ക് തുറക്കും. വിശദ വിവരം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആൻഡ് എൻ ടി ബി ആർ ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി കൺവീനർ, ഇറിഗേഷൻ ഡിവിഷൻ , മിനി സിവിൽ സ്റ്റേഷൻ ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0477 2252212.

date