Skip to main content

*ദുരന്തമേഖലയിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ധനസഹായം അനുവദിക്കാന്‍ കത്ത്*

ദുരന്ത മേഖലയിലെ നോ ഗോ സോണില്‍ ഉള്‍പ്പെട്ട വാണിജ്യസ്ഥാപനങ്ങള്‍ക്ക് ധനസഹായം അനുവദിക്കാന്‍ ജില്ലാ ഭരണകൂടം സര്‍ക്കാരിന് കത്ത് നല്‍കി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡിലെ വിവിധ പ്രദേശത്തുള്ള  75 ലധികം വാണിജ്യ സ്ഥാപനങ്ങള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്.  നോ ഗോ സോണില്‍ ഉള്‍പ്പെട്ടവരില്‍ പുനരധിവാസത്തിന് അര്‍ഹരായവരുടെ പട്ടിക തായ്യാറാക്കുകയും ഒന്നില്‍ കൂടുതല്‍ വീടുകളുള്ളവര്‍ക്ക് അധിക വീടിനുള്ള നാശനഷ്ടത്തിന് ധനസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഗോ സോണിലെ വീടുകള്‍ക്കും നാശനഷ്ടത്തിന് ധനസഹായം അനുവദിച്ചു. നോ ഗോ സോണില്‍പ്പെട്ട ഉള്‍പ്പെട്ട വാണിജ്യകെട്ടിടങ്ങള്‍ക്ക് ധനസഹായം ലഭിക്കണമെന്ന സാഹചര്യം കണക്കിലെടുത്താണ്  ജില്ലാ ഭരണകൂടം സര്‍ക്കാരിനെ അറിയിച്ചത്.  

വെള്ളരിമല വില്ലേജിലെ ചൂരല്‍മല ടൗണ്‍ പൂര്‍ണ്ണമായും നോ ഗോ സോണ്‍ പ്രദേശത്ത് ഉള്‍പ്പെടുന്നതാണ്. നോ ഗോ സോണിലൂടെ  മാത്രം പ്രവേശനമുള്ള സ്ഥലമാണ് മുണ്ടക്കൈ പ്രദേശം.  ചൂരല്‍മല-മുണ്ടക്കൈ ടൗണുകളില്‍ നിരവധി വാണിജ്യകെട്ടിടങ്ങളാണ് തകര്‍ന്നത്.

date