Skip to main content

റെഡ് റിബൺ പ്രശ്നോത്തരി 31ന്‌

അന്താരാഷ്ട്ര  യുവജന ദിനത്തോടനുബന്ധിച്ച്  (ആഗസ്റ്റ് 12) സംഘടിപ്പിക്കുന്ന റെഡ് റിബൺ പ്രശ്നോത്തരിയുടെ ജില്ലാതല മത്സരം ജൂലൈ 31ന്‌ ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളിൽ രാവിലെ 10ന്‌ നടക്കും. 

 

സംസ്ഥാന ആരോഗ്യവകുപ്പ്,  നാഷണൽ സർവീസ് സ്കീം  എന്നിവയുമായി സഹകരിച്ച് കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

 

സ്കൂൾ തല മത്സരത്തിൽ വിജയികളായവരും  ജില്ലയിലെ സ്കൂളുകളിൽ 8,9,11 എന്നീ ക്ലാസുകളിൽ പഠിക്കുന്നവരുമായ വിദ്യാർത്ഥികൾ 2 പേർ അടങ്ങുന്ന ഒരു ടീമായാണ്‌ മത്സരത്തിൽ പങ്കെടുക്കേണ്ടത്. ആദ്യ മൂന്നു സ്ഥാനക്കാർക്ക് 5000, 4000, 3000 രൂപവീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. ഒന്നാം സ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഫോൺ : 8848618331

date