Skip to main content

വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രതയുമായി ഒ.ആർ.എസ്. ദിനാചരണം

വയറിളക്ക രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കാനുള്ള എറ്റവും ലളിതമായ ഉപാധി കരുതിവരുന്ന ഒ.ആർ.എസ്. (ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ) ലായനിയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന ലോക ഒ.ആർ.എസ്. ദിനത്തിന്റെ ഭാഗമായി ജില്ലാതല ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.

 

 തുറവൂർ തെക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുത്തൻ കാവിൽ സംഘടിപ്പിച്ച പരിപാടി തുറവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഒ. ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനിത സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ‘തെളിമ’ സ്റ്റോപ്പ് ഡയറിയ ക്യാമ്പയിൻ പോസ്റ്ററുകൾ, വയറിളക്ക രോഗങ്ങൾക്കെതിരെയുള്ള ലഘുലേഖ എന്നിവ വിതരണം ചെയ്തു. തുടർന്ന് പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ബോധവത്ക്കരണ പരിപാടികൾ അവതരിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അനുപമ ആനിശ്ശേരിൽ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്ജു രാമനാഥൻ, കെ.എൻ.വിജയൻ, ദിനേശൻ, ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ ഡോ. ഐ ചിത്ര, ഡോ. ആർ സേതുനാഥ് , ആശ-അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date