Post Category
ജില്ലാ സര്‍വീസ് കായിക മേള
ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജില്ലാ സര്‍വീസ് കായിക മേള ഓഗസ്റ്റ് അഞ്ചിന് നടക്കും. ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളില്‍ നടക്കുന്ന കായിക മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ജീവനക്കാര്‍ വകുപ്പ് മേധാവി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോം ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് രണ്ട് വെകിട്ട് അഞ്ച് വരെ. രജിസ്‌ട്രേഷന്‍ ഫീസ് 200 രൂപ. അത്‌ലറ്റിക്‌സ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, കാരംസ്, ചെസ്, ക്രിക്കറ്റ്, ഫുട്‌ബോള്‍, ഹോക്കി, കബഡി, ഖോ-ഖോ, ലോണ്‍ ടെന്നീസ്, പവര്‍ ലിഫ്റ്റിംഗ്, ഭാരോദ്വഹനം, ബെസ്റ്റ് ഫിസിക്, നീന്തല്‍, ടേബിള്‍ ടെന്നീസ്, വോളിബോള്‍, ഗുസ്തി, യോഗ എന്നിവയാണ് മല്‍സര ഇനങ്ങള്‍. ഫോണ്‍: 04682 222515
date
- Log in to post comments