Skip to main content

യു പി സ്കൂൾ ടീച്ചർ അഭിമുഖം

ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു പി സ്കൂൾ ടീച്ചർ (കാറ്റഗറി നം .707/2023) മലയാളം മീഡിയം തസ്തികയിലേയ്ക്ക് 2024 നവംബർ 30 ന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി അഭിമുഖം നടത്തും. 

 

ആഗസ്റ്റ് 12 (രാവിലെ 11.30) ആഗസ്റ്റ് 13, 14, 26, 27,29 ( രാവിലെ 9.30 & ഉച്ചയ്ക്ക് 12 മണി) എന്നീ തീയതികളിൽ

കേരള പബ്ലിക് സർവീസ് കമ്മീഷൻ കോട്ടയം ജില്ലാ ഓഫീസിൽ ആണ് മൂന്നാം ഘട്ട അഭിമുഖം. 

 

ഉദ്യോഗാർഥികൾ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ചതും ഒ.ടി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ എന്നിവയുമായി നിശ്ചിത സമയത്തും തീയതിയിലും അഭിമുഖത്തിന് ഓഫീസിൽ ഹാജരാകണം. ഉദ്യോഗാർത്ഥികൾ പി.എസ്.സി വെബ്സൈറ്റിലെ ഇന്റർവ്യൂ ഷെഡ്യൂൾ, അനൗൺസ്മെൻ്റ് ലിങ്കുകൾ എന്നിവ പരിശോധിക്കേണ്ടതാണ്. പ്രൊഫൈലിൽ അറിയിപ്പ് ലഭിക്കാത്തവർ പി.എസ്.സി യുടെ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.

date