നെഹ്‌റു ട്രോഫി വള്ളംകളി: റീല്‍സ് മത്സര വിജയികളെ പ്രഖ്യാപിച്ചു
ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച റീല്‍സ് മല്‍സര വിജയികളെ പ്രഖ്യാപിച്ചു. കോമല്ലൂർ സ്വദേശി ദേവയാനം കരിമുളയ്ക്കൽ ശ്രീകല ദേവയാനം ഒന്നാം സ്ഥാനം നേടി. മാന്നാർ സ്വദേശി ഓടാട്ടു കിഴക്കേതിൽ പരുമലക്കടവ് ഒ എസ് സത്താർ, അവലൂക്കുന്ന് സ്വദേശി രാജഗിരി ഹൗസിൽ രാജേഷ് രാജഗിരി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചാരണത്തിന് സഹായകരമായതും വള്ളംകളിയും പുന്നമടക്കായലുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ളതുമായ റീലുകളാണ് വിജയികൾ തയ്യാറാക്കിയത്. സിനിമാറ്റോഗ്രാഫർ ജഗൻ പാപ്പച്ചൻ, ഐപിആർഡി സീനിയര്‍ ഫോട്ടോഗ്രാഫർ പി ഡാലു എന്നിവരടങ്ങിയ വിധികർത്താക്കളുടെ പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമന്റോയും സമ്മാനമായി ലഭിക്കും. സമ്മാനാര്‍ഹമായ റീലുകള്‍ നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടെ വെബ് സൈറ്റിലും സാമൂഹിക മാധ്യമ പേജുകളിലും പ്രസിദ്ധീകരിക്കും.
(പിആര്‍/എഎല്‍പി/2574)
- Log in to post comments