Post Category
ഫാഷന്‍ ഡിസൈനിംഗ് പരിശീലനം
കലവൂര്‍ ആര്യാട് ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 31 ദിവസത്തെ ഫാഷന്‍ ഡിസൈനിംഗ് പരിശീലന പരിപാടി ആരംഭിക്കുന്നു. പരിശീലനത്തിന് താല്പര്യമുള്ള തയ്യല്‍ അറിയാവുന്ന 18 നും 50 നും ഇടയില്‍ പ്രായമുള്ള യുവതി, യുവാക്കള്‍ സെപ്റ്റംബര്‍ 29 ന് രാവിലെ 10.30 ന് പരിശീലന കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 8330011815, 9746487851, 7034350967.
(പിആര്‍/എഎല്‍പി/2577)
date
- Log in to post comments