Post Category
എംപ്ലോയബിലിറ്റി സെൻ്റർ മുഖേന സെക്യൂരിറ്റി തസ്തികയിൽ നിയമനം
ജില്ലാ എംപ്ലോയബിലിറ്റി സെൻ്റർ മുഖേന സ്വകാര്യ സ്ഥാപനത്തിലേക്ക് നിയമനം നടത്തുന്നു. ജില്ലയിൽ പ്രവർത്തിക്കുന്ന സെക്യൂരിറ്റി നിയമന ഏജൻസി വഴി സെക്യൂരിറ്റി തസ്തികകളിലേക്കാണ് നിയമനം.
അഭിമുഖം ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നടക്കും. വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി വിജയം. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവരും അല്ലാത്തവരുമായ 25 നും 50 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് (പുരുഷൻമാർ മാത്രം) പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. ഫോൺ: 0477-2230624, 8304057735
date
- Log in to post comments