വള്ളംകളി എക്‌സ്പ്രസ്' യാത്ര: ഇന്നത്തെ (27) പര്യടനം
വള്ളംകളിയുടെ ആവേശം ജില്ലയിലെ എല്ലാ ഭാഗങ്ങളിലും എത്തിക്കാൻ 'വള്ളംകളി എക്‌സ്പ്രസ്' യാത്ര ഇന്ന് (ആഗസ്റ്റ് 27 ന്) എടത്വയിൽ. രാവിലെ 10 മണിക്ക് എടത്വ കോളേജിൽ പര്യടനം നടത്തും. തുടർന്ന് മങ്കൊമ്പ്, ചമ്പക്കുളം, പൂപ്പള്ളി, കൈതവന, പഴവീട്, കെ.എസ്.ആർ.ടി.സി, പുന്നമട, തലവടി, മണ്ണഞ്ചേരി, തണ്ണീർമുക്കം, വെച്ചൂർ, കുമരകം, തല യാഴം വഴി ചേർത്തലയിലെത്തും.
71-ാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ഥം പബ്ലിസിറ്റി കമ്മിറ്റിയാണ് പ്രചാരണ വാഹനം തയ്യാറാക്കിയത്. നെഹ്റു ട്രോഫി കാണാനുള്ള സൗകര്യവും ബസ്സിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശന വാഹനത്തിൽ വള്ളം കളിയുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം, ഫോട്ടോ പ്രദർശനം, തീം സോങ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞകാല നെഹ്റുട്രോഫി മത്സരങ്ങളിലെ പ്രധാന ദൃശ്യങ്ങൾ പ്രദർശനത്തിൽ കാണാം. ആഗസ്റ്റ് 28 വരെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും സമീപ ജില്ലകളിലും വള്ളംകളി എക്‌സ്പ്രസ് പര്യടനം നടത്തും. സന്ദർശകർക്ക് ഉള്ളിൽ കയറി പ്രദർശനം കാണാൻ പ്രത്യോക കേന്ദ്രങ്ങളിൽ വണ്ടിയിൽ സൗകര്യം ഒരുക്കും.
- Log in to post comments