Skip to main content

വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ആറാട്ടുപുഴയിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധമന്ദിരത്തിലേക്ക് കിടപ്പുരോഗികളെ പരിചരിക്കുന്നതിനായി ജീവനക്കാരെ നിയമിക്കുന്നു.  മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഫീമെയിൽ, മെയിൽ, നഴ്സ് എന്നീ തസ്തികകളിൽ  കരാർ അടിസ്ഥാനത്തിലാണ് നിയമനം.

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഫീമെയിൽ, മെയിൽ അപേക്ഷകർ എട്ടാം ക്ലാസ്സ് പാസ്സായിരിക്കണം. 50 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. ജെറിയാട്രിക് ട്രെയിനിംഗ് അഭിലഷണീയം.

 നഴ്സ് തസ്തികയിൽ ജി എൻ എം / ബി എസ് സി ആണ് യോഗ്യത. സർക്കാർ/ സ്വകാര്യ മേഖലയിൽ പരിശീലനം പൂർത്തീകരിച്ച വയോജന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.  പ്രായപരിധി 50 വയസ്സ്.

താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറജിനലും പകർപ്പുകളും സഹിതം സെപ്റ്റംബർ പത്താം തീയതി രാവിലെ  10.30 ന് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരുക.
ഫോൺ:  8714619969
(പിആർ/എഎൽപി 2583)

date