Post Category
പിജി,യുജി പ്രോഗ്രാമിൽ ഒഴിവുകൾ
മാവേലിക്കര ഐ എച്ച് ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പിജി,യുജി പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി എസ് സി കംപ്യൂട്ടർ സയൻസ്, ബി എസ് സി ഇലക്ട്രോണിക്‌സ്, ബികോം ബി ഐ എസ്, ബികോം ഫിനാൻസ്, ബികോം ടാക്സേഷൻ എന്നീ യുജി കോഴ്സുകളിലും പി ജി പ്രോഗ്രാമായ എം എസ് സി കംപ്യൂട്ടർ സയൻസ്, എം എസ് സി ഇലക്ട്രോണിക്സ്, എംകോം ഫിനാൻസ് എന്നീ കോഴ്സുകളിലുമാണ് ഒഴിവുകൾ. താല്പര്യമുള്ളവർക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 0479 2304494, 8547005046
(പിആർ/എഎൽപി 2585)
date
- Log in to post comments