Skip to main content

ഓണച്ചന്ത

അടൂര്‍ നിയോജകമണ്ഡലത്തിലെ ഓണച്ചന്തയുടെ ഉദ്ഘാടനം ഓഗസ്റ്റ് 31 ന് രാവിലെ 9.30 ന് അടൂര്‍ സെന്‍ട്രലില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. അടൂര്‍ നഗരസഭ അധ്യക്ഷന്‍ കെ. മഹേഷ്‌കുമാര്‍ അധ്യക്ഷനാകും.  പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി മണിയമ്മ ആദ്യവില്‍പന നടത്തും. ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്ത ഓഗസ്റ്റ് 29നും 30നും അടൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും.
 

date