Skip to main content

ലീഗല്‍ മെട്രോളജി മിന്നല്‍ പരിശോധന ഓഗസ്റ്റ് 30 മുതല്‍

ലീഗല്‍ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ചു ഓഗസ്റ്റ് 30 മുതല്‍ മിന്നല്‍ പരിശോധന ആരംഭിക്കും. ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും വ്യാപാരോത്സവങ്ങളില്‍ പൊതുജനങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കാനുമാണ് മിന്നല്‍പരിശോധന. ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ സ്‌ക്വാഡ് പരിശോധന നടത്തും. മുദ്രപതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്‍പന നടത്തുക, നിര്‍മാതാവിന്റെ വിലാസം, ഉല്‍പന്നം പായ്ക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വില്‍പന വില, പരാതി പരിഹാര നമ്പര്‍ തുടങ്ങിയവ ഇല്ലാത്ത പാക്കറ്റുകള്‍ വില്‍പന നടത്തുക, എംആര്‍പിയെക്കാള്‍ അധിക വില ഈടാക്കുക, വില തിരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കും. പരാതി സ്വീകരിക്കുന്നതിന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. പരാതി അറിയിക്കാനുള്ള ഫോണ്‍ നമ്പര്‍- കോഴഞ്ചേരി താലൂക്ക്:  8281698030, റാന്നി താലൂക്ക്: 8281698033, അടൂര്‍ താലൂക്ക്: 8281698031, മല്ലപ്പള്ളി താലൂക്ക്: 8281698034, തിരുവല്ല താലൂക്ക്: 8281698032, കോന്നി താലൂക്ക്: 9400064083, ഫ്‌ളയിങ് സ്‌ക്വാഡ്: 9188525703, കണ്‍ട്രോളര്‍ റൂം: 0468 2341213, 0468 2322853
 

date