*വിവരാവകാശ കമ്മീഷൻ അദാലത്ത്; ജില്ലയിൽ എല്ലാ പരാതികളും തീർപ്പാക്കി*
രണ്ട് ദിവസമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ അദാലത്തിൽ ജില്ലയിൽ നിലവിലുള്ള എല്ലാ അപേക്ഷകളും തീർപ്പാക്കി. സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ആകെ 40 പരാതികളാണ് തീർപ്പാക്കിയത്. ഇതിൽ ഒന്ന് മാത്രം മറ്റ് അഭിപ്രായം തേടേണ്ടതിനാൽ മാറ്റിവെച്ചു. ജില്ലയിൽ നിലവിൽ കെട്ടികിടക്കുന്ന അപേക്ഷകൾ ഇല്ല.
വിവരാവകാശ അപേക്ഷകർക്ക് മറുപടിയായി നൽകുന്ന വിവരങ്ങൾ സമയബന്ധിതമായും പൂർണമായും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് കമ്മീഷൻ അറിയിച്ചു. അതേസമയം, ചുരുക്കം അപേക്ഷകർ ഉദ്യോഗസ്ഥരോടുള്ള വ്യക്തിവിരോധം തീർക്കാൻ വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ സമയനഷ്ടത്തിന് ഇടയാക്കും. സർക്കാർ ഭരണ നിർവഹണത്തിൽ സുതാര്യതയും കാര്യക്ഷമതയും പൗരന്റെ അവകാശസംരക്ഷണവും ഉറപ്പാക്കാനാണ് വിവരാവകാശ നിയമമെന്നും അത് ദുരുപയോഗം ചെയ്യരുതെന്നും വിവരാവകാശ കമ്മീഷണർ ഡോ. എം ശ്രീകുമാർ പറഞ്ഞു.
- Log in to post comments