Post Category
*ശിശുക്ഷേമ സമിതിയുടെ ഓണാഘോഷം കുഞ്ഞോം ഉന്നതിയില്‍*
ശിശുക്ഷേമ സമിതി ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ (സെപ്റ്റംബര്‍ 2) രാവിലെ 10 മുതല്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ കുഞ്ഞോം ഉന്നതിയില്‍ നടക്കുമെന്ന് സെക്രട്ടറി കെ രാജന്‍ അറിയിച്ചു. ഉന്നതിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറിയിലെ കുട്ടികളും രക്ഷിതാക്കളും പൂക്കളം ഒരുക്കും. വട്ടക്കളി, സുന്ദരിക്ക് പൊട്ടുതൊടല്‍, കസേര കളി, ബലൂണ്‍ പൊട്ടിക്കല്‍, തുടങ്ങിയ പ്രാദേശിക കലാപരിപാടികള്‍ സംഘടിപ്പിക്കും. ഓണാഘോഷ പരിപാടികള്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷാജി ഉദ്ഘാടനം ചെയ്യും. ഷനോജി് കരിമ്പിലിന്റെ നേതൃത്വത്തില്‍ ഗാനമേളയും ഓണസദ്യയും ഒരുക്കുമെന്നും ശിശുക്ഷേമ സമിതി ഭാരവാഹികള്‍ അറിയിച്ചു.
date
- Log in to post comments