Skip to main content

ഇന്റേൺഷിപ്പ്

മാവേലിക്കര ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്ന്   മാസത്തെ ഇന്റേൺഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. സെയിൽസ് മാർക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ലൈബ്രറി സയൻസ് എന്നീ വിഷയങ്ങൾക്കാണ് ഇന്റേൺഷിപ്പ് നൽകുക. അതത് വിഷയങ്ങളിൽ യു ജി കോഴ്സ് ചെയ്തുകൊണ്ടിരിക്കുന്നവർക്കോ യു ജി കോഴ്സ് കഴിഞ്ഞവർക്കോ ഇന്റേൺഷിപ്പ് ചെയ്യാം.  താൽപര്യമുള്ളവർ അസ്സൽ സർഫിക്കറ്റുമായി കോളേജിൽ എത്തുക. ഫോൺ: 0479-2304494, 8547005046

date