Skip to main content

അങ്കണവാടികളില്‍ മുട്ട വിതരണത്തിന് ടെന്‍‍ഡര്‍ ക്ഷണിച്ചു

വനിത, ശിശു വികസന വകുപ്പിന്‌ കീഴിലുള്ള, മുതുകുളം ബ്‌ളോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മുതുകുളം ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള ആറാട്ടുപുഴ, കണ്ടല്ലൂര്‍ പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടിയിലെ കുട്ടികള്‍ക്ക് 2025-26 വര്‍ഷം മുട്ട വിതരണം ചെയ്യുന്നതിന് സന്നദ്ധരായ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോം സെപ്റ്റംബര്‍ എട്ട് പകല്‍ 11 മണി മുതല്‍ മുതുകുളം ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ നിന്നും ലഭിക്കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 15 ഉച്ചയ്ക്ക് 2 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് മുതുകുളം ഐസിഡിഎസ് പ്രോജക്ട്, മുതുകുളം ബ്‌ളോക്ക് ഓഫീസ് കോമ്പൗണ്ട്, മുതുകുളം പി.ഒ. ആലപ്പുഴ എന്ന വിലാസത്തിലോ 9188959692 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക. 

date