വിവാഹപൂർവ കൗൺസലിങ്ങിന് അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ ന്യൂനപക്ഷ യുവജനങ്ങൾക്കുള്ള ത്രിദിന വിവാഹപൂർവ കൗൺസലിങ് നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് അഫിലിയേറ്റഡ് കോളജുകൾ,അംഗീകാരമുള്ള സംഘടനകൾ, മഹല്ല് ജമാഅത്തുകൾ, ചർച്ച് കമ്മിറ്റികൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം. www.minority welfare.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ആലപ്പുഴ ജനറൽ ഹോസ്‌പിറ്റൽ ജംഗ്ഷനു സമീപമുള്ള നിസാസെൻ്റർ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിലോ കായംകുളം, ഇലിപ്പക്കുളം, മങ്ങാരത്ത് ബിഷാറത്തുൽ ഇസ്ലാം മദ്റസയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിലോ സെപ്റ്റംബർ 15 ന് മുമ്പ് സമർപ്പിക്കണം. അപേക്ഷകൾ അയ്ക്കേണ്ട വിലാസം: പ്രിൻസിപ്പല്‍, കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്, മങ്ങാരം, ഇലിപ്പക്കുളം പി.ഒ 690503, പ്രിൻസിപ്പല്‍,കോച്ചിംഗ് സെൻ്റർ ഫോർ മൈനോരിറ്റി യൂത്ത്, നിസാസെന്റർ ബിൽഡിങ്, രണ്ടാംനില, ജനറൽ ഹോസ്‌പിറ്റൽ ജംഗ്ഷൻ, ആലപ്പുഴ, പി.ഒ 688001. ഫോൺ.0477-2252869, 8075989415, 8157869282, 9496231422, 9447036509
- Log in to post comments