*കുഞ്ഞോം ഉന്നതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു*
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുഞ്ഞോം ഉന്നതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി ഉദ്ഘാടനം ചെയ്തു. ഉന്നതിയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പഠന മുറിയിലെ കുട്ടികളും രക്ഷിതാക്കളും ചേർന്ന് പൂക്കളമൊരുക്കി. വട്ടക്കളി, സുന്ദരിക്ക് പൊട്ടു തൊടൽ, കസേര കളി, ബലൂൺ പൊട്ടിക്കൽ തുടങ്ങി ഉന്നതിയിലെ അംഗങ്ങൾ പങ്കെടുത്ത വിവിധ കളികളും കലാപരിപാടികളും അരങ്ങേറി. സാക്ഷരത പ്രേരക്ക് ബൈജു ഐസകിന്റെ നേതൃത്വത്തിലുളള ഗാനമേളയും തുടർന്ന് ഓണസദ്യയും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം കെ വി ഗണേഷ്, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ രാജൻ, ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി സി കെ ഷംസുദ്ദീൻ, ശിശുക്ഷേമ സമിതി ട്രഷറർ കെ സത്യൻ, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എസ് സത്യവതി, ശിശുക്ഷേമ സമിതി അംഗങ്ങളായ വി ആർ ഗിരിനാഥൻ, എം ബഷീർ, വി ഗീത, സി ജയരാജൻ, സിന്ധു ഹരികുമാർ എന്നിവർ പങ്കെടുത്തു.
- Log in to post comments