Skip to main content

*തരിയോട് മൃഗാശുപത്രി വികസന സമിതി യോഗം ചേർന്നു*

തരിയോട് മൃഗാശുപത്രിയിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആശുപത്രി വികസന സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ക്ഷീര, മൃഗസംരക്ഷണ മേഖലകളിൽ സർക്കാർ തലത്തിലും തദ്ദേശസ്ഥാപന തലത്തിലും നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ചും കർഷക ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. 

ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വികസന സമിതി പ്രവർത്തനങ്ങൾക്കും ആവശ്യമായ ധന സമാഹരണ മാർഗങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിന് കർമ്മ പദ്ധതി തയ്യാറാക്കും. സമിതി അംഗങ്ങളും സ്ഥിരം ക്ഷണിതാക്കളും യോഗത്തിൽ സംബന്ധിച്ചു. 

തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. 

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം മുഹമ്മദ് ബഷീർ, തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പുഷ്പ മനോജ്‌, ഗ്രാമപഞ്ചായത്ത് അംഗം ബീന റോബിൻസൺ, ക്ഷീരസംഘം പ്രസിഡന്റ് എം ടി ജോൺ, വെറ്റിനറി സർജൻ ഡോ. കെ എസ്  ശരത്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

 

date