Post Category
*പിഎം ജൻമൻ പദ്ധതി പ്രകാരം ജില്ലയിൽ ട്രൈബൽ ഹോസ്റ്റലിന് അംഗീകാരം*
പി.എം ജൻമൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ട്രൈബൽ ഹോസ്റ്റലിന് അംഗീകാരം ലഭിച്ചു.
സുൽത്താൻ ബത്തേരി താലൂക്കിലെ നെന്മേനി ഗ്രാമപഞ്ചായത്തിലെ കലിങ്കരയിലാണ് പുതിയ ട്രൈബൽ ഹോസ്റ്റലിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചത്. 50 സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന ഹോസ്റ്റലിനായി 2.45 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രദേശത്തെ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളുടെ പ്രാധിനിധ്യം കണക്കിലെടുത്താണ് കല്ലിങ്കര തെരഞ്ഞെടുത്തത്.
ഹോസ്റ്റലിന്റെ നിർമ്മാണ പ്രവൃത്തികൾക്കായി സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. പദ്ധതി പൂർണ്ണമായാൽ, പിന്നാക്ക വിഭാഗത്തിൽപ്പെട്ട പ്രീ മെട്രിക് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം സുരക്ഷിതമായ താമസവും ആധുനിക സൗകര്യങ്ങളും ലഭ്യമാകും.
date
- Log in to post comments