Post Category
ലോഗോ വിത്ത് നെയിം മത്സരം
ക്ഷീരവികസന വകുപ്പ് ആലപ്പുഴ ജില്ലാ ക്ഷീരസംഗമം 2025-26 നോടനുബന്ധിച്ച് ലോഗോ വിത്ത് നെയിം മത്സരം സംഘടിപ്പിക്കുന്നു. ലോഗോയിൽ ജില്ലയിലെ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ആശയം ഉണ്ടായിരിക്കണം. മുമ്പ് പ്രസിദ്ധീകരിച്ചതോ മറ്റ് മത്സരങ്ങളിലേക്ക് അയച്ചതോ ആവരുത്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ആകർഷകമായ സമ്മാനം ലഭിക്കും. എൻട്രികൾ സെപ്റ്റംബർ 15നകം dairyalpyjks@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. ലോഗോയോടൊപ്പം അയക്കുന്ന വ്യക്തിയുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ ചേർക്കണം. ഫോൺ: 0477 2252358.
date
- Log in to post comments