എം.ബി.എ സീറ്റൊഴിവ്
പുന്നപ്ര അക്ഷരനഗരി കേപ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (ഐ. എം. റ്റി) പുന്നപ്രയിൽ 2025-2027 വർഷത്തേക്കുള്ള ദ്വിവത്സര ഫുൾടൈം എം. ബി. എ പ്രോഗ്രാമിലേക്ക് ഒ.ഇ.സി, എസ്.സി , എസ്.റ്റി സീറ്റിലും ജനറൽ സീറ്റിലും ഏതാനം ഒഴിവുകളുണ്ട്. ദ്വിവത്സര ഫുൾടൈം എം.ബി.എ യിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ഓപ്പറേഷൻസ്, ലോജിസ്റ്റിക്സ്, ബിസിനസ്സ് അനലിറ്റിക്സ് എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. ഫിഷറീസ് വിഭാഗക്കാർക്കും,എസ്.സി /എസ്.റ്റി, ഒ. ഇ. സി,ഒ. ബി. സി , കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കും സ്കോളർഷിപ്പ് ലഭിക്കും.50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.(എസ്. സി/എസ്.റ്റി ക്ക് 45 ശതമാനം മാർക്ക്, എസ്.ഇ.ബി.സി/ ഒ.ബി.സി ക്ക് 48 ശതമാനം മാർക്ക് ). കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ.0477 2267602,9946488075, 9188067601,9747272045. വെബ്സൈറ്റ്: www.imtpunnapra.org.
- Log in to post comments