Skip to main content

ജാഗ്രതാ സമിതി പരിശീലനം:  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത്  2025 -26 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി വനിത ശിശു വികസന വകുപ്പും ജില്ലാ പഞ്ചായത്തും സംയോജിതമായി സംഘടിപ്പിച്ച  ജില്ലാ   ജാഗ്രത സമിതി പരിശീലനം,  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  കെ.ജി രാജേശ്വരി ഉദ്ഘാടനം നിര്‍വഹിച്ചു.  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ടി എസ് താഹ അധ്യക്ഷനായി.

 ജില്ല വനിത ശിശു വികസന ഓഫീസര്‍ വി എസ് ഷിംന, ജില്ലാതല ഐ സി ഡി എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍  ജെ. മായാലക്ഷ്മി, സീനിയര്‍ സൂപ്രണ്ട് കെ ആർ  ജോളി, ജൂനിയര്‍ സൂപ്രണ്ട് പി  ഷീബ  എന്നിവര്‍ സംസാരിച്ചു.

 ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശിശു വികസന  പദ്ധതി ഓഫീസര്‍മാര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കായി പരിശീലനം കെ ജി ശശികല (കില ഫാക്കല്‍റ്റി ) നിര്‍വഹിച്ചു. കൂടാതെ ഉച്ചയ്ക്ക് ശേഷം  പോഷ്  നിയമത്തിൽ  പരിശീലനം നല്‍കിക്കൊണ്ട് അഡ്വ. ശ്രീമതി രവീന്ദ്രന്‍ സംസാരിച്ചു. 

date