Post Category
സ്‌കില്‍ സെന്റര്‍ ട്രയിനര്‍ നിയമനം
സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി 2025-26 അധ്യയനവര്‍ഷം ആലപ്പുഴ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്റുകളിലേക്ക് സ്‌കില്‍ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു.
എസ്.എസ്.കെ ആലപ്പുഴ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ സെപ്റ്റംബര്‍ 12 രാവിലെ 10 ന് ഇതിനായി വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം വിദ്യാഭ്യാസം/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ഒരു സെറ്റ് കോപ്പിയുമായി ആലപ്പുഴ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്കായി ssaalappuzha.blogspot.com എന്ന ബ്ലോഗ് സന്ദര്‍ശിക്കുക. ഫോണ്‍ - 0477-2239655.
(പിആര്‍/എഎല്‍പി/ 2659)
date
- Log in to post comments