ആലപ്പുഴ മണ്ഡലത്തിലെ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ(11) മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും
ആലപ്പുഴ മണ്ഡലത്തിലെ വിവിധ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ (സെപ്റ്റംബർ 11ന്) വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. സംസ്ഥാന സര്‍ക്കാര്‍ ഫണ്ടും പി പി ചിത്തരഞ്ജന്‍ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടും ഉപയോഗിച്ചു നിര്‍മ്മിച്ച രണ്ട് സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഒരു സ്കൂൾ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനവുമാണ് നടക്കുന്നത്.
രാവിലെ 11ന് 1.5 കോടി രൂപ വിനിയോഗിച്ച് നിർമിച്ച എസ് എല്‍ പുരം ജിഎസ്എംഎം ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം, 12ന് കലവൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ കെട്ടിടം (നിര്‍മ്മാണച്ചെലവ് 50 ലക്ഷം) ഉദ്ഘാടനം, 2.30ന് തമ്പകച്ചുവട് ഗവ. യുപി സ്കൂള്‍ കെട്ടിടം (1.47 കോടി) എന്നിവ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് ആര്യാട് ഗവ. വൊക്കേഷണൽ ഹയര്‍ സെക്കൻഡറി സ്കൂളില്‍ മൂന്ന് കോടിരൂപ ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ നിർമാണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. പി പി ചിത്തരഞ്ജന്‍ എംഎല്‍എ ചടങ്ങുകളില്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ വി ജി മോഹനൻ, കെ ഡി മഹീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ജെസ്സി ജോസി, അഡ്വ. ടി വി അജിത്ത് കുമാർ, പി പി സംഗീത, എസ് സന്തോഷ് ലാൽ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
(പിആര്‍/എഎല്‍പി/2660)
- Log in to post comments