Skip to main content

ജില്ലാ സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പ് ഒക്ടോബർ ആറിന്

 ആലപ്പുഴ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ വിഞ്ജാപനം പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ്  ഒക്ടോബര്‍  ആറിന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ നടക്കും. നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 16 ഉച്ചയ്ക്ക് രണ്ട് മണി വരെ. സൂക്ഷ്മ പരിശോധന 20 ന് നടക്കും.സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 24 ഉച്ചയ്ക്ക് രണ്ട് മണി വരെയാണ്.
സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക   24 ന് വൈകിട്ട്  അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം  ഒക്ടോബര്‍ ആറിന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കും.

നാമനിര്‍ദ്ദേശ പത്രിക ജില്ലാ വരണാധികാരിയുടെ ഓഫീസില്‍ നിന്നും  സെപ്റ്റംബര്‍ 15 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 11 മണിക്കും വൈകിട്ട് അഞ്ച്   മണിക്കും  ഇടയിലുള്ള സമയത്ത് ലഭിക്കുന്നതാണ്. പൂരിപ്പിച്ച നാമനിര്‍ദ്ദേശപത്രികള്‍ നിര്‍ദ്ദിഷ്ടസമയത്തിനുള്ളില്‍ സെപ്തംബര്‍ 16 ഉച്ചയ്ക്ക് രണ്ടു മണിക്ക് ഉള്ളില്‍ ജില്ലാ വരണാധികാരി യുടെ ഓഫീസില്‍ തപാല്‍ മുഖേനയോ ഇതിനായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ വച്ചിട്ടുള്ള പെട്ടിയില്‍ നേരിട്ട് നിക്ഷേപിക്കുകയും ചെയ്യാവുന്നതാണ്.
 

date