Post Category
വിജ്ഞാനകേരളം: ആലപ്പുഴ മണ്ഡലം സംഘാടകസമിതി രൂപീകരിച്ചു
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നിയോജകമണ്ഡലത്തിലെ ആലോചന യോഗവും സംഘാടകസമിതി രൂപീകരണവും സംഘടിപ്പിച്ചു. ചെറിയ കലവൂരിലെ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നടന്ന യോഗത്തിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. പ്രാദേശിക തൊഴിൽ സാധ്യതകൾ, നൈപുണ്യ പരിശീലനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.
പരിപാടിയിൽ കെകെഇഎം ഡയറക്ടർ ഡോ. പി എസ് ശ്രീകല പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ പി പി സംഗീത, ജെസ്സി ജോസി, ആര്യാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ഷീന സനൽകുമാർ, കെ ഡിസ്‌ക് ജില്ലാ പ്രോഗ്രാം മാനേജർ ഡാനി വർഗീസ്, തദ്ദേശ സ്വയംഭരണസ്ഥാപന മേധാവികൾ, വാർഡ് അംഗങ്ങൾ, വിവിധ സ്‌കിൽ ട്രെയിനിംഗ് പങ്കാളികൾ, കമ്മ്യൂണിറ്റി അംബാസിഡർമാർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments