*നടത്തുന്നത് കഠിനപ്രയത്നം, ഏറെയുണ്ട് മുന്നോട്ട്*
കുട്ടികളെ സ്ഥിരമായി സ്കൂളിലെത്തിക്കാന്‍ ജില്ലാഭരണ കൂടവും വിവിധ വകുപ്പുകള്‍ കഠിനപ്രയത്നമാണ് നടത്തുന്നതെന്നും ശ്രമങ്ങള്‍ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍.എസ്.കെ ഉമേഷ്. പട്ടികവര്‍ഗ്ഗ മേഖലയില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് കൂടുതല്‍ ബോധവത്കരണം നല്‍കണം. കായിക മേഖലയില്‍ അഭിരുചിയുള്ള വിദ്യാര്‍ത്ഥികളെ അത്തരം വിനോദങ്ങളിലൂടെ സ്കൂളുകളിലേക്ക് ആകര്‍ഷിക്കണം.
കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ അധ്യാപകര്‍ക്ക് വലിയ പങ്കുവഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വിദ്യാര്‍ത്ഥികളോട് സഹാനുഭൂതിയോടെയും വിവേചന രഹിതമായും പെരുമാറണം. ജില്ല മറ്റ് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ കാര്‍ഷിക വിളവെടുപ്പ് സമയങ്ങളില്‍ കുട്ടികള്‍ സ്കൂളിലെത്തുന്നത് ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു. സബ് കളക്ടര്‍ അതുല്‍ സാഗര്‍, അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, വിവിധ വകുപ്പ് ജില്ലാതല മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments